ഓഖി ചുഴലിക്കാറ്റ്; മുംബൈയില്‍ കനത്ത മഴ | Oneindia Malayalam

2017-12-05 117

Cyclone Ockhi; Mumbai to experience high tide

കേരളത്തിലും തമിഴ്നാട്ടിലും ദുരിതം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍. നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചതുകൊണ്ട് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളാണ് എടുത്തിയിരിക്കുന്നത്. മുബൈയിലെയും അയൽജില്ലകളിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന പ്രചരണം റദ്ദാക്കി.
മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽ കടൽക്ഷോഭത്തിനു സാധ്യതയുണ്ട്. തിരമാലകൾ നാലര മീറ്റർ വരെ ഉയരും. മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഓഖിയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെരി സിവിയറില്‍ നിന്നും സിവിയര്‍ വിഭാഗത്തിലേക്കാണ് ഓഖി മാറിയത്. അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കഴിഞ്ഞദിവസം സുരക്ഷാ സേന രക്ഷിച്ചവരില്‍ ഒരാള്‍ മരിച്ചു.

Videos similaires